ലക്ഷക്കണക്കിന് ദിനാറിന്റെ വാറ്റ് വെട്ടിപ്പ്: വിദേശ കമ്പനിക്കും ബ്രിട്ടീഷ് മാനേജർക്കും എതിരെ ബഹ്റൈനിൽ കേസ്; വിധി സെപ്റ്റംബർ 29-ന്
പ്രദീപ് പുറവങ്കര
മനാമ: നികുതി ബാധ്യതയുള്ള സേവനങ്ങൾ നൽകിയ ശേഷം മൂല്യവർദ്ധിത നികുതി (VAT) അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ കേസിൽ വിദേശ കമ്പനിയും ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റീവ് മാനേജരും മറ്റ് രണ്ട് പ്രതികളും വിചാരണ നേരിടുന്നു. കേസിൽ 2026 സെപ്റ്റംബർ 29-ന് കോടതി വിധി പ്രഖ്യാപിക്കും.
ദേശീയ റവന്യൂ അഥവാ നാഷണൽ ബ്യൂറോ ഫോർ റെവന്യൂവിൽ (NBR) ടാക്സ് റിട്ടേണുകൾ സമർപ്പിച്ചെങ്കിലും, നിയമപരമായി അനുവദിച്ച 120 ദിവസത്തിനുള്ളിൽ പ്രതികൾ വാറ്റ് തുക അടച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒന്നാം പ്രതി അടയ്ക്കേണ്ട തുക 3,536.534 ബഹ്റൈനി ദിനാറും, രണ്ടും മൂന്നും പ്രതികളുടെ പേരിൽ അടയ്ക്കാനുള്ളത് 48,971.063 ബഹ്റൈനി ദിനാറുമാണ്.
പ്രതികളുടെ ഉടമസ്ഥതയിലുള്ള ലിമിറ്റഡ് ലയബിലിറ്റി കമ്പനി ആകെ 52,507.597 ബഹ്റൈനി ദിനാറിന്റെ വാറ്റ് വെട്ടിപ്പ് നടത്തിയതായാണ് ആരോപണം. 2022 അവസാന പാദം മുതൽ 2025 രണ്ടാം പാദം വരെയുള്ള കാലയളവിലായി കമ്പനി 11 ടാക്സ് റിട്ടേണുകൾ സമർപ്പിച്ചുവെങ്കിലും തുക അടച്ചില്ലെന്ന് എൻബിആർ സാക്ഷികൾ പബ്ലിക് പ്രോസിക്യൂഷന് മൊഴി നൽകി.
sdfsdf

