മദ്യപിച്ചുള്ള ബഹളം ചോദ്യം ചെയ്തു : ഡൽഹിയിൽ പ്രമുഖ മണിപ്പൂരി സംഗീതജ്ഞനെ മർദ്ദിച്ചുകൊന്നു


ഷീബ വിജയൻ

തെക്കുകിഴക്കൻ ഡൽഹിയിലെ കിലോകാരി വില്ലേജിൽ വീടിന് മുന്നിലിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പ്രമുഖ മണിപ്പൂരി സംഗീതജ്ഞൻ സി. വിക്രം സിങ്ങിനെ (54) ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചുകൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ എട്ടുപേരെ സൺലൈറ്റ് കോളനി പൊലീസ് കസ്റ്റഡിയിലെടുത്തു. ശബ്ദമുണ്ടാക്കാതെ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വിക്രം സിങ്ങിന് നേരെ തിരിഞ്ഞ സംഘം അദ്ദേഹത്തെ തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മകൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്തെ തട്ടുകടകളിലും ധാബകളിലും ജോലി ചെയ്യുന്ന ഭരത് കുമാർ, പ്രമോദ്, റംസാൻ ഖാൻ തുടങ്ങിയ പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

article-image

്്്േി്ിേ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed