'2021-ൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് എവിടെ?': ജി. സുധാകരന് നേരെ അഴിമതി ആരോപണ ശരങ്ങളുമായി എച്ച്. സലാം
ഷീബ വിജയൻ
മുതിർന്ന നേതാവ് ജി. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജി. സുധാകരനെ സലാം രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാൻ സലാം സുധാകരനെ വെല്ലുവിളിച്ചു.
അഴിമതി വിരുദ്ധതയുടെ ലേബൽ ഒട്ടിച്ച് നടക്കുന്ന സുധാകരൻ ഭാര്യയുടെയും മകന്റെയും മരുമകളുടെയും പേരിൽ ഭൂമിയും ഫ്ലാറ്റും വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരായ സഖാക്കൾ പിരിച്ചെടുക്കുന്ന പണത്തിൽ നിന്നാണ് സുധാകരൻ ഇത്രയും കാലം പ്രവർത്തിച്ചതെന്നും, പാർട്ടി നേതാക്കളെയും വനിതാ പ്രതിനിധികളെയും വ്യക്തിഹത്യ നടത്തുന്നത് യു.ഡി.എഫിനെ തൃപ്തിപ്പെടുത്താനാണെന്നും സലാം ആരോപിച്ചു. ആലപ്പുഴ ഗവ. സർവന്റ്സ് ബാങ്കിലും മറ്റ് ബാങ്കുകളിലുമുള്ള നിക്ഷേപങ്ങൾ, മകന്റെ NRI/NRO അക്കൗണ്ടുകൾ, ഭാര്യയുടെ അക്കൗണ്ടിലെ 50 ലക്ഷം രൂപയുടെ സ്രോതസ്സ് എന്നിവ പരസ്യപ്പെടുത്താൻ ധൈര്യമുണ്ടോ എന്നും എച്ച്. സലാം പോസ്റ്റിലൂടെ ചോദിക്കുന്നു.
ccvxcvcv

