വാഹന രേഖകളിൽ ഇനി വെറും മോഹൻലാൽ: 'ലഫ്റ്റനന്റ് കേണൽ', 'ഡോക്ടർ' പദവികൾ ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ്
ഷീബ വിജയൻ
നടൻ മോഹൻലാലിന്റെ ആർസി രേഖകളിൽ പേരിനൊപ്പമുണ്ടായിരുന്ന 'ലഫ്റ്റനന്റ് കേണൽ', 'ഡോക്ടർ' എന്നീ പദവികൾ മോട്ടോർ വാഹനവകുപ്പ് ഒഴിവാക്കി. ആധാർ കാർഡിലെ പേരിന് സമാനമായ പേര് മാത്രമേ ആർസി രേഖകളിലും ചേർക്കാവൂ എന്ന സാങ്കേതിക നിർദേശത്തെ തുടർന്നാണ് ഈ മാറ്റം.
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഏജന്റ് ആർടി ഓഫീസിൽ എത്തിയപ്പോൾ ആധാറിലെയും ആർസിയിലെയും പേരുകൾ തമ്മിൽ വ്യത്യാസമുള്ളതിനാൽ തടസ്സം നേരിടുകയായിരുന്നു. തുടർന്ന് 'ലഫ്റ്റന്റ് കേണൽ ഡോ. വി മോഹൻലാൽ' എന്നുണ്ടായിരുന്ന പേര് ആധാറിലുള്ളതുപോലെ 'വിശ്വനാഥൻ നായർ മോഹൻലാൽ' എന്ന് മാറ്റി നൽകുകയായിരുന്നു.
ോ്ിേ്േ്േ്േ

