ശബരിമലയിൽ ഭരണം പിടിക്കാൻ സർക്കാർ: ദേവസ്വം ബോർഡിന്റെ ചിറകരിഞ്ഞ് പുതിയ വികസന അതോറിറ്റി
ഷീബ വിജയൻ
ശബരിമലയിൽ പിടിമുറുക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരം കുറച്ച് ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ശബരിമല വികസന അതോറിറ്റി രൂപീകരിക്കും. ഇതിന്റെ ആദ്യ യോഗം സെപ്റ്റംബർ 11-ന് ചേരും. മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുകയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യം.
സന്നിധാനവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, വികസന പദ്ധതികളുടെ ഏകോപനം, നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം എന്നിവ അതോറിറ്റി നിർവ്വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ്, വനം വകുപ്പ്, പോലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും അതോറിറ്റിയുടെ പ്രവർത്തനം. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ പുതിയ ഭരണസംവിധാനത്തിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
cxzczxcx

