സംസ്ഥാനം ചുട്ടുപൊള്ളുന്നു: രണ്ടുദിവസം കൂടി കനത്ത ചൂട്, ജാഗ്രതാ മുന്നറിയിപ്പ്


ഷീബ വിജയൻ


സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണമാംവിധം കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. നിലവിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്ന നിലയിൽ തുടരുന്നതിനാൽ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം യഥാർത്ഥ താപനിലയേക്കാൾ കൂടുതലായിരിക്കും. തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് സംസ്ഥാനത്ത് ചൂട് കുത്തനെ ഉയരാൻ പ്രധാന കാരണമായത്.

എന്നാൽ നിലവിലെ അവസ്ഥയെ ഉഷ്ണതരംഗ സാഹചര്യമായി കണക്കാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. ശരാശരിയേക്കാൾ 4.4 ഡിഗ്രി ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്. ഇതിനുപുറമെ കോട്ടയത്ത് 35 ഡിഗ്രിയും തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ 34.3 ഡിഗ്രി സെൽഷ്യസും ഉയർന്ന ചൂട് അനുഭവപ്പെട്ടു.

article-image

ാേ്േ്്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed