ലുലു എക്‌സ്‌ചേഞ്ചിന്റെ 17-ാമത് ശാഖ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു

ലുലു എക്‌സ്‌ചേഞ്ചിന്റെ ബഹ്റൈനിലെ 17-ാമത് ശാഖ ഹമദ് ടൗണിലെ സൂഖ് വാഖിഫിൽ പ്രവർത്തനമാരംഭിച്ചു. ക്രോസ്-ബോർഡർ പേയ്‌മെന്റുകളുടെയും വിദേശ കറൻസി എക്‌സ്‌ചേഞ്ചിന്റെയും മുൻനിര സേവന ദാതാക്കളായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ 267-ാമത് ആഗോള ശാഖയാണ് ഇത്.
ഉപഭോക്താക്കൾക്ക് ലുലു എക്സ്ചേഞ്ചിന്റെ സേവനം കൂടുതൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചതെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ് വ്യക്തമാക്കി.
ലുലു എക്‌സ്‌ചേഞ്ച് സിഒഒ നാരായൺ പ്രധാൻ ഹമദ്ടൗൺ, ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ്, ഓപ്പറേഷൻസ് ഹെഡ് ടോൺസി ഈപ്പൻ തുടങ്ങിയവർ പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
dfgfdgdfg