നബിചര്യ പിൻപറ്റുന്നതിന് നൂറ്റാണ്ടുകളുടെ വ്യത്യാസമില്ല: സയ്യിദ് വി. പി. എ ദാരിമി ആട്ടിരി


പ്രദീപ് പുറവങ്കര

മനാമ: നബിചര്യകൾ ജീവിതത്തിൽ പകർത്തേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അതിന് കാലങ്ങളോ നൂറ്റാണ്ടുകളോ തടസ്സമല്ലെന്നും പ്രമുഖ പണ്ഡിതൻ സയ്യിദ് വി. പി. എ ദാരിമി ആട്ടിരി പ്രസ്താവിച്ചു. ഐസിഎഫ് മുഹറഖ് റീജിയൻ സയാനി ഹാളിൽ സംഘടിപ്പിച്ച മീലാദ് കോൺഫറൻസിൽ 'ഹുബ്ബുർറസൂൽ' പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഐസിഎഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം. സി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സയ്യിദ് വി. പി. എ തങ്ങൾ ആട്ടീരി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

ഐസിഎഫ് നാഷണൽ നേതാക്കളായ ശമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, സുലൈമാൻ ഹാജി, ശംസുദ്ധീൻ സുഹ്‌രി, സമദ് കാക്കടവ്, അബ്ദു റസാഖ് ഹാജി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ കേരളത്തിൽ നടക്കുന്ന ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളന വേദിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.

ഐസിഎഫ് റീജിയൻ ഭാരവാഹികളായ മുഹമ്മദ് കോമത്ത്, ശഫീക്ക് കെ. പി., ഹസ്സൻ സഖാഫി, ജാഫർ പട്ടാമ്പി, നജ്മുദ്ദീൻ, കോയ മുസ്ല്യാർ കളരാന്തിരി, വി. ഇബ്രാഹിം, ശഹീൻ അഴിയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

zscdzc

You might also like

  • Lulu Exchange
  • Straight Forward

Most Viewed