സസ്പെൻഷനിലായ വ്യക്തിക്കായി കത്ത് നൽകിയത് വലിയ തെറ്റ്; രമ്യ ഹരിദാസിനെതിരെ കെപിസിസി


ഷീബ വിജയൻ

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തിയ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. ചിറയിൻകീഴിൽ നടന്ന കയ്യാങ്കളിയെ തുടർന്ന് അച്ചടക്ക നടപടി നേരിടുന്ന പ്രദീപിനെ അഡീഷണൽ പിഎ ആയി മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്ന് കാണിച്ച് രമ്യ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത് വലിയ തെറ്റാണെന്ന് കെപിസിസി വ്യക്തമാക്കി.

സംഘർഷത്തിന് ശേഷമാണ് ഈ നീക്കമെങ്കിൽ അതിനെ ഗുരുതരമായ ചട്ടലംഘനമായി കാണുമെന്നും എംഎൽഎമാർ പാർട്ടിയുടെ ചട്ടക്കൂടിന് അതീതരല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എം.എം. ഹസൻ ഉൾപ്പെടുന്ന സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

article-image

bncvccv

You might also like

  • Lulu Exchange
  • Straight Forward

Most Viewed