ഐ.എൽ.എയും ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്ററും ചേർന്നൊരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷനും (ILA) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച 'ഓണം 2026' ആഘോഷപരിപാടികൾ വിപുലമായ പരിപാടികളോടെ ക്രൗൺ പ്ലാസയിൽ വെച്ച് നടന്നു. കലാസാംസ്‌കാരിക പരിപാടികളും സംഗീതവും നൃത്തവും കോർത്തിണക്കി സംഘടിപ്പിച്ച ആഘോഷം ഏറെ ശ്രദ്ധേയമായി.

article-image

കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. രാജു നാരായണ സ്വാമി പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ വിനോദ് രാത്തി, ഐ.എൽ.എ പ്രസിഡന്റ് സ്മിത ജെൻസൻ തുടങ്ങിയവർ നേതൃത്വം നൽകി.

article-image

തുടർന്ന് തിരുവാതിരക്കളി, സിനിമ-സംഗീത നൃത്തങ്ങൾ, ലൈവ് ഇൻസ്ട്രുമെന്റൽ മ്യൂസിക്, പുല്ലാങ്കുഴൽ കച്ചേരി, വഞ്ചിപാട്ട്, വനിതകളുടെയും ദമ്പതികളുടെയും ഫാഷൻ ഷോ, ആവേശം നിറഞ്ഞ വടംവലി മത്സരം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ അരങ്ങേറി.

article-image

വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ, ഡി.ജെ മ്യൂസിക്, ഓപ്പൺ ഡാൻസ് ഫ്ലോർ എന്നിവ ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. ഫോട്ടോ ബൂത്തുകളും തൽസമയ സ്റ്റാളുകളും ഹാളിൽ ഒരുക്കിയിരുന്നു.

article-image

ഐക്യം, സമത്വം, സ്നേഹം പങ്കുവെക്കൽ എന്നിവയാണ് ഓണത്തിന്റെ സന്ദേശമെന്ന് സംഘാടകർ ഓർമ്മിപ്പിച്ചു. ഐ.എൽ.എയും ഐ.സി.എ.ഐയും തമ്മിലുള്ള കൂട്ടായ്മയുടെ രണ്ടാം വർഷം കൂടിയായിരുന്നു ഈ വർഷത്തെ ആഘോഷം. പരസ്പരം ഓണാശംസകൾ നേർന്നുകൊണ്ട് സന്തോഷകരമായ അന്തരീക്ഷത്തിലാണ് പരിപാടികൾ സമാപിച്ചത്.

article-image

xdfgxfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed