നമോ ഫോർ വികസിത് ഭാരത്: മോദിഷോയ്ക്ക് ടിക്കറ്റുകൾ വിറ്റ് തീർന്നെന്ന് സംഘാടകർ, 42,000 പേർ കാത്തിരിപ്പിൽ


ഷീബ വിജയൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഡോദര സന്ദർശനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലേക്ക് ബുക്ക് മൈ ഷോ ആപ്പ് വഴി സൗജന്യ രജിസ്ട്രേഷൻ ഏർപ്പെടുത്തിക്കൊണ്ട് പുതിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് വഡോദര മുനിസിപ്പൽ കോർപ്പറേഷൻ. മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി പവലിയനിൽ നടക്കുന്ന 'നമോ ഫോർ വികസിത് ഭാരത്' എന്ന പരിപാടിയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ച ഉടൻ തന്നെ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്യപ്പെടുകയും 42,000-ത്തിലധികം ആളുകൾ വെയിറ്റിങ് ലിസ്റ്റിലാവുകയും ചെയ്തു. ഇതോടെ തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിച്ചു.

ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഒരു പരിപാടിക്ക് സ്വകാര്യ ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി പ്രവേശനം ഒരുക്കുന്നത്. ഇ-ടിക്കറ്റിലെ ലൈവ് ക്യുആർ കോഡ് സ്കാൻ ചെയ്തായിരിക്കും ഡിജിറ്റൽ എൻട്രി വഴി ആളുകളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുക. ചൊവ്വാഴ്ച വഡോദരയിലെത്തുന്ന പ്രധാനമന്ത്രി 35,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. 20,700 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ മൂന്ന് ഭാഗങ്ങൾ രാജ്യത്തിന് സമർപ്പിക്കുന്നതിനൊപ്പം പുതിയ ട്രെയിൻ സർവീസുകൾ, ഹൈവേ പദ്ധതികൾ, ഫ്ലോട്ടിംഗ് സോളാർ പ്രോജക്റ്റ് എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. തുടർന്ന് അദ്ദേഹം മുംബൈയിലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലും പങ്കെടുക്കും.

article-image

asadsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed