ദേശീയ വികസനവും പുതിയ അക്കാദമിക് വർഷത്തെ ഒരുക്കങ്ങളും വിലയിരുത്തി ബഹ്റൈൻ മന്ത്രിസഭാ യോഗം


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ പ്രധാന ദേശീയ വികസന പ്രവർത്തനങ്ങൾ, പുതിയ അക്കാദമിക് വർഷത്തിലേക്കുള്ള ഒരുക്കങ്ങൾ, വരാനിരിക്കുന്ന പ്രാദേശിക-അന്തർദേശീയ ഫോറങ്ങളിലെ രാജ്യത്തിന്റെ പങ്കാളിത്തം എന്നിവ വിലയിരുത്തി ബഹ്റൈൻ മന്ത്രിസഭാ യോഗം. ഗുദൈബിയ കൊട്ടാരത്തിൽ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ അധ്യക്ഷതയിലാണ് പ്രതിവാര മന്ത്രിസഭാ യോഗം ചേർന്നത്.

ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെ മന്ത്രിസഭ എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തവും വിവിധ മേഖലകളിലെ സഹകരണവും യോഗത്തിൽ ചർച്ചയായി.

ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരം കേണൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച 'അപ് ടു ദി ചലഞ്ച്' ഗദെഹ ജൂനിയർ പരിശീലന ക്യാമ്പ് രാജാവ് സന്ദർശിച്ചതിനെ മന്ത്രിസഭ പ്രശംസിച്ചു. ക്യാമ്പിലെ വൈവിധ്യമാർന്ന പരിപാടികളെയും പ്രായോഗിക അനുഭവങ്ങളെയും യോഗം അഭിനന്ദിച്ചു.

പൊതുവിദ്യാലയങ്ങളിൽ 'രക്ഷിതാക്കളുടെ ഇൻഡക്ഷൻ ദിനം' സംഘടിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ മന്ത്രിസഭ വിലയിരുത്തി. സ്കൂൾ മേഖലകളിലെ ഗതാഗത നിയന്ത്രണങ്ങൾക്കുള്ള ഒരുക്കങ്ങളും അക്കാദമിക് വർഷത്തിന് മുന്നോടിയായി പൂർത്തിയാക്കിയ റോഡ് വികസന പദ്ധതികളുടെ പ്രാധാന്യവും യോഗം എടുത്തുപറഞ്ഞു. കൂടാതെ, ഗൾഫ് ഗ്രീൻ മോബിലിറ്റി ഫോറം 2026-ൽ ബഹ്റൈൻ നേടിയ രണ്ട് പുരസ്കാരങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു.

മുൻഗണനാ കരട് നിയമങ്ങൾ, ബഹ്റൈൻ ഡെവലപ്‌മെന്റ് ബാങ്ക് സംബന്ധിച്ച ഭേദഗതികൾ, ഇന്റർനാഷണൽ സ്പേസ് സമ്മിറ്റ് പ്രഖ്യാപനങ്ങൾ, ബഹ്റൈൻ പോളിടെക്നിക്കും സൈപ്രസ് മറൈൻ ആന്റ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം, പൊതുജന നന്മയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ എന്നിവ ഉൾപ്പെടെ നിരവധി നടപടികൾക്ക് യോഗം അംഗീകാരം നൽകി. കൃഷി, ഊർജ്ജം, സാങ്കേതികവിദ്യ, ഗ്രീൻ മോബിലിറ്റി, ആരോഗ്യ സംരക്ഷണം, യുവജന-കായിക മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയ റിപ്പോർട്ടുകളും മന്ത്രിസഭ പരിശോധിച്ചു.

article-image

dsvdbv

You might also like

  • Lulu Exchange
  • Straight Forward

Most Viewed