ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നാൽ കാത്തിരിക്കുന്നത് വലിയ ദുരന്തം: ലോകത്തിന് മുന്നറിയിപ്പുമായി ഖത്തർ


ഷീബ വിജയൻ

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനാണ് ഖത്തർ പ്രധാന മുൻഗണന നൽകുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടർന്നാൽ ലോകം വലിയൊരു വ്യവസായിക ദുരന്തം അഭിമുഖീകരിക്കേണ്ടി വരും. അന്താരാഷ്ട്ര ജലപാതകളെ സംഘർഷങ്ങളിൽ ആയുധമായി ഉപയോഗിക്കരുതെന്ന് അമേരിക്കൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുകയും ഊർജ്ജ, ഭക്ഷ്യ, വ്യാവസായിക സുരക്ഷകൾക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28-ന് ഇറാനിൽ ആക്രമണം ആരംഭിച്ചതോടെയാണ് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. ഇതിനുശേഷം കപ്പൽ നീക്കം നാമമാത്രമായി മാറിയിരിക്കുകയാണ്. നിയന്ത്രണം ഏറ്റെടുത്തതായും മൈനുകൾ നീക്കിയതായും അമേരിക്കയും ഡോണൾഡ് ട്രംപും അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ കപ്പൽ ഗതാഗതത്തിൽ പുരോഗതിയുണ്ടായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് ദിവസത്തെ കണക്കെടുത്താൽ പ്രതിദിനം ശരാശരി പത്ത് കപ്പലുകൾ മാത്രമാണ് ഹോർമുസ് വഴി സഞ്ചരിക്കുന്നത്. ഇത് മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേസമയം ഒമാനുമായി ചേർന്ന് ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ എതിർപ്പാണ് പദ്ധതി നീളാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇതിനിടെ ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്കിലും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

article-image

ccvcvcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed