സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; രാത്രിയിൽ അരമണിക്കൂറിലേറെ പവർകട്ട്
ഷീബ വിജയൻ
സംസ്ഥാനത്ത് ഉയർന്ന ചൂടുമൂലം വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിക്കുകയും ദേശീയ ഗ്രിഡിൽ നിന്നുള്ള ലഭ്യത കുറയുകയും ചെയ്തതോടെ രാത്രികാലങ്ങളിൽ അരമണിക്കൂറിലേറെ നീളുന്ന പവർകട്ട് ഏർപ്പെടുത്തി കെഎസ്ഇബി. കഴിഞ്ഞ അഞ്ച് ദിവസമായി തുടർച്ചയായി രാത്രി 6 മണിക്കും 12 മണിക്കും ഇടയിൽ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നുണ്ട്. പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതും പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമാണ് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായത്.
മുൻവർഷത്തെ അപേക്ഷിച്ച് പീക്ക് സമയങ്ങളിൽ 500 മുതൽ 800 മെഗാവാട്ട് വരെ അധിക വൈദ്യുതിയുടെ ആവശ്യകതയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂടിയത് നിലവിലെ പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.
dsfdfsdfsdsf

