ഒരു മാസത്തിനുള്ളിൽ 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്ത് ബഹ്റൈൻ ട്രാഫിക് മന്ത്രാലയം

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമം പാലിക്കാത്ത 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായി ബഹ്റൈൻ ട്രാഫിക് മന്ത്രാലയം അറിയിച്ചു . നിയമം നടപ്പാക്കുന്നതിലും ഗതാഗത സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായും ആണ് ഡെലിവറി സേവനങ്ങൾക്കായി റെസ്റ്റോറന്റുകളുടെയും കമ്പനികളുടെയും 200 ലധികം മോട്ടോർസൈക്കിളുകൾ നിരീക്ഷിച്ചു നിയമനടപടികൾ ട്രാഫിക് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിരിക്കുന്നത് . റോഡ് നിയമ ലംഘനം , മറ്റുള്ളവരുടെ അവകാശ ലംഘനം , അപകടം ഉണ്ടാക്കുക തുടങ്ങി പരാതികൾ പ്രകാരം 30 ദിവസത്തെ കാലയളവിലേക്കാണ് ബൈക്കുകൾ പിടിച്ചെടുത്തിരിക്കുന്നത്. സമീപകലാത്ത് ഉണ്ടായ റോഡ് അപകടങ്ങളിൽ ഡെലിവറി ബൈക്കുകളിൽ സഞ്ചരിച്ച ചിലർക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ട്രാഫിക്ക് മന്ത്രാലയം കർശനമായ നടപടികളുമായി മുമ്പോട്ട് വന്നത്.
jhfhjgfjhm