നേപ്പാൾ പ്രസിഡന്‍റായി രാംചന്ദ്ര പൗഡൽ അധികാരമേറ്റു

നേപ്പാൾ പ്രസിഡന്‍റായി രാംചന്ദ്ര പൗഡൽ അധികാരമേറ്റു. ശീതൾ നിവാസിൽ നടന്ന ചടങ്ങിൽ ആക്‌റ്റിംഗ് ചീഫ് ജസ്റ്റീസ് ഹരികൃഷ്ണ കർക്കി സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി, പ്രധാനമന്ത്രി നന്ദാ ബഹാദൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്‍റാണ് 78കാരനായ നേപ്പാളി കോൺഗ്രസ് നേതാവ് രാംചന്ദ്ര. 33,802 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സിപിഎൻ (മാവോയിസ്റ്റ് സെന്‍റർ) ഉൾപ്പെടെ എട്ടംഗ സഖ്യത്തിന്‍റെ പൊതു സ്ഥാനാർഥിയായിരുന്ന ഇദ്ദേഹം വിജയിച്ചത്.
സിപിഎൻ−യുഎംഎൽ സ്ഥാനാർത്ഥി സുഭാഷ് ചന്ദ്ര നെംബാംഗാണ് പരാജയപ്പെട്ടത്.
േൂേൂ