ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ 2023 സമാപിച്ചു


ജലം ജീവൻ പുനരുജ്ജീവിക്കുന്നു എന്ന പ്രമേയത്തെ ആസ്പദമാക്കി കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽക്കാണ് എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ പ്രദർശനം നടന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 176 പ്രദർശകരാണ് ഇതിൽ പങ്കെടുത്തത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുടെ ആശിർവാദത്തോടെ നടന്ന പ്രദർശനത്തിന് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഉപദേശകസമിതിയുടെ പ്രസിഡണ്ടും ബഹ്റൈൻ രാജാവിന്റെ പത്നിയുമായ ഷെയ്ഖ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ പിന്തുണയും ഉണ്ടായിരുന്നു. 45,000 രത്തിലധികം പേരാണ് ഇത്തവണ ഗാർഡൻ ഷോ കാണാനും വിവിധ ഉത്പന്നങ്ങൾ വാങ്ങാനുമായി എത്തിയതെന്ന് എൻഐഎഡി സെക്രട്ടറി ജനറൽ ഷെയ്ഖ മറം ബിൻത് ഈസ അൽ ഖലീഫ അറിയിച്ചു. ഹോർട്ടികൾച്ചർ, കാർഷിക മേഖലകളിൽ പ്രാദേശികവും അന്തർദേശീയവുമായ പുതിയ ബിസിനസ് പങ്കാളിത്തം സ്ഥാപിക്കുന്നതിന് ഈ വേദി ഉപകാരപ്രദമായാതായും അവർ വ്യക്തമാക്കി.

article-image

jgdhgdhg

You might also like

Most Viewed