പടവ് കുടുംബ വേദി ചാരിറ്റി വിംഗ് എയർ ടിക്കറ്റ് നൽകി


എറണാകുളം സ്വദേശി നാട്ടിൽ നിന്നും ജോലി വാഗ്ദാനം കിട്ടി ബഹ്റൈനിൽ വരികയും ജോലി ലഭ്യമാകതെ പ്രയാസപ്പെടുകയും തിരിച്ചു നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വന്ന പ്രത്യേക സാഹചര്യത്തിൽ ആണ് പടവ് കുടുംബ വേദി സഹായിച്ചത്. നാട്ടിൽ നിന്നും വിസിറ്റിംഗ് വിസയിൽ വരുകയും ഭീമമായ തുക നാട്ടിൽ നിന്ന് ഏജൻറ് കൈപ്പറ്റുകയും തുടർന്ന് ബഹറിനിൽ എത്തിയ അദ്ദേഹം ജോലിക്കായി ഏജന്റിനെ സമീപിച്ചപ്പോൾ ഒരു രീതിയിലും അദ്ദേഹത്തെ സഹായിക്കുവാൻ തയ്യാറായില്ല തുടർന്നാണ് പടവ് ഭാരവാഹികളെ ഈ വിവരം അറിയിച്ചത് തുടർന്ന് അദ്ദേഹത്തിന് യാത്ര ടിക്കറ്റ് നൽകുകയും നാട്ടിൽ ചെന്ന് ഏജന്റിനെതിരെ കേസ് കൊടുക്കുവാനും തുടർന്നുള്ള എല്ലാ സഹകരണങ്ങളും പടവ് കുടുംബ വേദി വാഗ്ദാനം ചെയ്തു നാട്ടിൽ നിന്നും വിസിറ്റിംഗ് വിസയിൽ ഇവിടെ ജോലിക്ക് എത്തുന്ന അനവധി ആളുകളെ ഏജന്റുമാർ ഇതുപോലെ ചൂഷണം ചെയ്യുന്നതായി അറിയുന്നുണ്ട് അതിനാൽ നാട്ടിൽ നിന്നും വരുന്നവർ വിസയുടെ വിശദവിവരങ്ങൾ അറിഞ്ഞതിനു ശേഷം മാത്രമേ ബഹ്റൈനിലേക്ക് വരുവാൻ പാടുള്ളൂ എന്ന് പടവ് പ്രസിഡന്റ് സുനിൽ ബാബു ഓർമിപ്പിച്ചു എറണാകുളം സ്വദേശിക്ക് വേണ്ടി പടവ് പ്രസിഡന്റിൽ നിന്നു സെക്രട്ടറി മുസ്തഫ പട്ടാമ്പി ടിക്കറ്റ് ഏറ്റുവാങ്ങി രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം അബ്ദുൽസലാം എന്നിവരുടെ സാന്നിധ്യത്തിലാണ് ടിക്കറ്റ് കൈമാറിയത്.

article-image

tyfghfghfgh

You might also like

Most Viewed