ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിക്കെതിരെ ആരോപണങ്ങളുമായി യുനൈറ്റഡ് പാരന്റ്സ് പാനൽ വീണ്ടും രംഗത്ത്

ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിക്കെതിരെ ആരോപണങ്ങളുമായി യുനൈറ്റഡ് പാരന്റ്സ് പാനൽ വീണ്ടും രംഗത്ത്. ഇന്ത്യൻ സ്കൂൾ ഇത്രയേറെ സാമ്പത്തിക പ്രതിസന്ധിയിലാകാൻ കാരണം നിലവില്‍ രക്ഷിതാക്കളല്ലാത്ത ഭരണസമിതിയുടെ അശ്രദ്ധയും തെറ്റായ സമീപനങ്ങളുമാണെന്ന് യുപിപി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആ സ്ഥാനങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്നും, സ്കൂളിന്റെ വിദ്യാഭ്യാസ നിലവാരവും പിന്നോട്ടുപോയിരിക്കുകയാണെന്നും ഇവർ പറഞ്ഞു. ഫെയർ ടിക്കറ്റിലെ ക്രമക്കേടുകളിൽ പൊതു സമൂഹത്തിനുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാൻ ഇപ്പോഴത്തെ കമ്മിറ്റി തയ്യാറായിട്ടില്ലെന്നും, ഇവർ പറഞ്ഞു.
വാർത്തസമ്മേളനത്തില്‍ യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോൺ, ബിജു ജോർജ്, ഹരീഷ് നായർ, സുരേഷ് സുബ്രമണ്യം, ഫൈസൽ എഫ്.എം, ജ്യോതിഷ് പണിക്കർ, ദീപക് മേനോൻ, ജോൺ ബോസ്കോ, അൻവർ ശൂരനാട്, ജോൺ തരകൻ, മോഹൻ നൂറനാട്, സെയ്ദ് ഹനീഫ് എന്നിവര്‍ പങ്കെടുത്തു. മോനി ഒടിക്കണ്ടത്തിൽ, അനിൽ യു.കെ, ജോർജ് മാത്യു, അജി ജോർജ്, തോമസ് ഫിലിപ് എന്നിവര്‍ സംബന്ധിച്ചു.
syhdh