പി.കെ ശശിയുടെ ഫണ്ട് തിരിമറി രേഖകൾ പുറത്ത്


കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ.ശശിയുടെ സാമ്പത്തിക തിരിമറിയുടെ തെളിവുകളുടെ രേഖകൾ പുറത്ത്. പാർട്ടി ഫണ്ട് തിരിമറിയുടെ രേഖകളാണ് പുറത്ത് വന്നത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയാണ് തെളിവുകൾ സമർപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് പരാതിക്കാരില്‍ നിന്നും തെളിവ് ശേഖരിച്ചത്

സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് 5 കോടി 60 ലക്ഷം രൂപ യുണിവേഴ്സൽ കോളേജിന് ഓഹരി വാങ്ങിയതിൻ്റെ രേഖകൾ ഓഡിറ്റ് റിപ്പോർട്ട് അടക്കം ലഭ്യമാക്കിയിട്ടുണ്ട്. മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളിൽ പാർട്ടി അറിയാതെ 35 നിയമനങ്ങൾ നടത്തി. യൂണിവേഴ്സൽ കോളേജിൽ ചെയർമാനാകാൻ മണ്ണാർക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസിൽ അഡ്രസ് പ്രൂഫ് ഉണ്ടാക്കിയതിൻ്റെ രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്

സ്വന്തം ഡ്രൈവർ പികെ ജയൻ്റെ പേരിൽ അലനല്ലൂർ വില്ലേജ് പരിസരത്ത് വാങ്ങിയ 1 കോടിക്ക് മുകളിൽ വിലയിൽ വാങ്ങിയ സ്ഥലത്തിൻ്റെ ആധാരം/ പോക്ക് വരവ് സർട്ടിഫിക്കറ്റുകൾ, യൂണിവേഴ്സൽ കോളേജിന് സമീപം മകൻ്റെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലത്തിൻ്റെ രേഖകൾ എന്നിവയും പാർട്ടി നേതൃത്വത്തിന് കൈമാറി.

മണ്ണാർക്കാട് നഗരസഭയിൽ പാവാടിക്കുളത്തിന് സമീപത്തുള്ള പാർട്ടിയുടെ സ്ഥല കച്ചവടത്തിൻ്റെ രേഖകൾ, പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാർ സ്മാരകത്തിൻ്റെ നിർമ്മാണത്തിൽ പി കെ ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ പത്ത് ലക്ഷത്തിൻ്റെയും ജില്ലാ സമ്മേളനം നടത്തിയ വകയിൽ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയുടെ തെളിവുകൾ എന്നിവയും സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം പുത്തലത്ത് ദിനേശന് മണ്ണാർക്കാട് ഏരിയ കമ്മിറ്റി കൈമാറിയിട്ടുണ്ട്.

article-image

4ey6ey

You might also like

Most Viewed