ഫാർമേഴ്സ് മാർക്കറ്റിൽ ഇന്നലെയെത്തിയത് 16000രത്തിലധികം സന്ദർശകർ

ബുധയ്യിൽ നടക്കുന്ന ഫാർമേഴ്സ് മാർക്കറ്റിന്റെ ഒമ്പതാമാത് ആഴ്ച്ച ഇവിടെയെത്തിയത് 16000ത്തിലധികം സന്ദർശകരാണെന്ന് അധികൃതർ അറിയിച്ചു. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന ചന്തയിൽനിന്ന് തദ്ദേശീയ കാർഷികോൽപന്നങ്ങൾ വാങ്ങുന്നതിന് മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുപോലും നിരവധി പേരാണ് എത്തുന്നത്. ബഹ്റൈനിൽ കരകൗശല നിർമാണരംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉത്പന്നങ്ങളും ഇവിടെ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുന്നുണ്ട്. ബഹ്റൈന്റെ തനത് കരകൗശല പാരമ്പര്യം അടുത്തറിയാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും മായമില്ലാത്ത ഉൽപന്നങ്ങൾ വാങ്ങാൻ ധാരാളമായി എത്തുന്നുണ്ട്. പത്താം വർഷത്തിലെത്തിയ കാർഷിക ചന്ത ഏപ്രിൽ വരെ നീണ്ടുനിൽക്കും.
a