അഹ്മദ് അൽ വാഹിദ് കറാത്ത എംപിക്ക് ബഹ്റൈൻ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സ്വീകരണം നൽകി


ബഹ്‌റൈൻ പാർലിമെന്റ് അംഗം അഹ്മദ് അബ്ദുൽ വാഹീദ് കറാത്ത മനാമയിലെ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ഓഫീസ് കഴിഞ്ഞ ദിവസം സന്ദർശിച്ചു. സ്നേഹോഷ്മളമായ സ്വികരണമായിരുന്നു എംപി ക്ക് ഇവിടെ ലഭിച്ചത്. കൂട്ടായ്മയുടെ രക്ഷധികാരികളായ ലത്തീഫ് മരക്കാട്ട്, മെഹബൂബ് കാട്ടിൽ പീടിക പ്രസിഡൻ്റ് യൂസഫ് മമ്പാട്ടു മൂല  സെക്രട്ടറി അഷ്ക്കർ പൂഴിത്തല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രവാസികളായ മലയാളികളുടെ സേവനം ഏറെ മഹത്തരമാണെന്ന് എംപി ചടങ്ങിൽ അഭിപ്രായപ്പെട്ടു. 

You might also like

Most Viewed