ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകി


കോവിഡ് ബാധിച്ചു ബഹ്‌റൈനിൽ മരണടണപ്പെട്ട ഹരിപാട് കാരിച്ചാൽ സ്വദേശി അജീന്ദ്രന്റെ കുടുംബത്തിന് ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി മുൻ കൈയെടുത്തു വീട് നിർമ്മിച്ച് നൽകി. ബികെജി ഹോൾഡിങ്ങ് ചെയർമാൻ കെ ജി ബാബുരാജ്, വികെഎൽ ഹോൾഡിംഗ്‌സ് & അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ, ജിഎസ്എസ് കുടുംബാഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് വീട് പണി പൂർത്തീകരിച്ചത്.

article-image

ഗൃഹപ്രവേശന ചടങ്ങിൽ കെ ജി ബാബുരാജ് വീടിന്റെ താക്കോൽ അജീന്ദ്രന്റെ ഭാര്യക്കും മക്കൾക്കുമായി കൈമാറി.മുൻ മന്ത്രി ജി സുധാകരൻ, ശിവഗിരി മഠം പ്രതിനിധി ബ്രഹ്മശ്രീ. വിശാലനന്ദ സ്വാമികൾ, എം ലിജു, ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ അനിൽ, ജി എസ് എസ് വൈസ് ചെയർമാർ എൻ എസ് റോയ് തുടങ്ങിയവർ പങ്കെടുത്തു.

article-image

You might also like

  • Straight Forward

Most Viewed