ഡെൻമാർക്കിനെയും വീഴ്ത്തി; ഫ്രാൻസ് പ്രീക്വാർട്ടറിൽ


ഖത്തർ ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ലോക ചാമ്പ്യന്മാരായ ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെന്മാർക്കിനെ ഫ്രാൻസ് പരാജയപ്പെടുത്തി. സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി.  ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 61ാം മിനുട്ടിലാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയിലൂടെ ഫ്രാന്‍സ് ആദ്യ ഗോള്‍ നേടുന്നത്. തിയോ ഹെര്‍ണാണ്ടസായിരുന്നു അസിസ്റ്റ്. കൃത്യം ഏഴ് മിനുട്ട് പിന്നിട്ടപ്പോള്‍ ഡെന്മാര്‍ക്ക് സമനില ഗോളടിച്ചു.

68ാം മിനുട്ടില്‍ ആന്ദ്രെസ് ക്രിസ്റ്റിയന്‍സനാണ് ഹെഡറിലൂടെ ഗോള്‍ നേടിയത്. മിക്കെല്‍ ഡാംസ്ഗാര്‍ഡിന്റെ ക്രോസിന് തലവെക്കുകയായിരുന്നു അദ്ദേഹം. ഇതോടെ ഈ ലോകകപ്പിലെ ആദ്യ ഗോളും ഡെന്മാര്‍ക്ക് നേടി. 86ാം മിനുട്ടിലാണ് എംബാപ്പെ രണ്ടാം ഗോൾ നേടുന്നത്. അൻ്റോണീ ഗ്രീസ്മാൻ്റെ ക്രോസ്സ് ഉഗ്രൻ ഷോട്ടിലൂടെ എംബാപ്പെ ഗോളാക്കുകയായിരുന്നു. പന്തടക്കത്തിൽ ഇരുടീമുകളും തുല്യമായിരുന്നെങ്കിലും ഷോട്ടുകൾ ഉതിർക്കുന്നതിൽ ബഹുദൂരം മുന്നിലായിരുന്നു ഫ്രഞ്ച് പട. ആസ്‌ത്രേലിയയോട് ഒന്നിനെതിരെ നാല് ഗോളിന് ജയിച്ച് ഖത്തർ ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു ഫ്രാൻസ്. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed