ഐസിആർഎഫ് മെഗാമെഡിക്കൽ ക്യാമ്പ് സമാപിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിച്ചു വന്ന മെഗാമെഡിക്കൽ ക്യാമ്പ് സമാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപ്പത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ബഹ്റൈനിലെ വിവിധ ആശുപത്രികളുമായും മെഡിക്കൽ സെന്ററുകളുമായും സഹകരിച്ച് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിച്ചിരുന്നത്.

article-image
അസ്കറിന് സമീപമുള്ള അൽ നമാൽ ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ വെച്ചായിരുന്നു സമാപന ചടങ്ങ് നടന്നത്. 750 തൊഴിലാളികളോളം പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായ പരിപാടിയിൽ എൽ‌എം‌ആർ‌എയിലെ റിസോഴ്‌സ് ആൻഡ് സർവീസ് സെക്ടർ ഡെപ്യൂട്ടി സിഇഒ മിസ്റ്റർ അഷ്‌റഫ് ഇമാം, ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല , വികെഎൽ ഹോൾഡിംഗ്‌സ് & അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ , മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ / വികെഎൽ ഹോൾഡിംഗ്‌സ് & അൽ നമാൽ ഗ്രൂപ്പ് ഡയറക്ടർ ജീബെൻ വർഗീസ് , വികെഎൽ ഹോൾഡിംഗ്സ് ഡയറക്ടർ വിശാഖ് വർഗീസ് , ക്യുഇഎൽ - ബികെഎൽ ഹോൾഡിംഗ് ചെയർമാൻ കെ ജി ബാബുരാജൻ, ഡോ രമ്യ ബാബുരാജ്, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറിമാരായ അനീഷ് ശ്രീധരൻ, നിഷ രംഗരാജൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കോർഡിനേറ്റർ മുരളീകൃഷ്ണൻ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ പ്രസാദ്, ചെമ്പൻ ജലാൽ എന്നിവർ പങ്കെടുത്തു. 

article-image

ആകെ 2500ഓളം പേർക്കാണ് ക്യാമ്പിന്റെ ഗുണഫലങ്ങൾ ലഭിച്ചത്.

article-image

You might also like

Most Viewed