ബഹ്റൈൻ പ്രതിഭയുടെ "പാലം ദ ബ്രിഡ്ജ്" സമാപിച്ചു

ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പാലം ദ ബ്രിഡ്ജ് എന്ന പരിപാടി ശ്രദ്ധേയമായി. ബഹ്റൈൻ - കേരള സാംസ്ക്കാരിക വിനിമയം എന്ന ആശയം മുൻ നിർത്തി നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ . പ്രതിഭ മുഖ്യ രക്ഷാധികാരിയും സംഘാടക സമിതി ചെയർമാനുമായ പി. ശ്രീജിത് , നാടക - സാംസ്കാരിക പ്രവർത്തകൻ ഡോ: സാംകുട്ടി പട്ടം കരി എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ സുബൈർ കണ്ണൂർ നന്ദി രേഖപ്പെടുത്തി. കടുവ ഫെയിം അതുൽ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ നേതൃത്വത്തിൽ സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ പിന്തുണയോടെ അവതരിപ്പിച്ച കോമ്പോ സംഗീത വിരുന്നും സമാപന സമ്മേളനത്തിൽ അരങ്ങേറി.
a