എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതി കവിതാ മത്സരം: ബഹ്‌റൈൻ പ്രവാസിക്ക് ഒന്നാം സ്ഥാനം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതി സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തിൽ ബഹ്‌റൈൻ പ്രവാസിയായ റോയി പൂച്ചേരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റോയി രചിച്ച 'ആത്മഹത്യ' എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. ബഹ്‌റൈനിലെ പ്രവാസി എഴുത്തുകാർക്കിടയിൽ ശ്രദ്ധേയനായ ഇദ്ദേഹത്തിന് ലഭിച്ച ഈ വലിയ അംഗീകാരം പ്രവാസി സാംസ്കാരിക ലോകത്തിന് അഭിമാനമായി.
പുരസ്കാര വിതരണം ഫെബ്രുവരി 28-ന് മാഹി കലാഗ്രാമത്തിൽ വെച്ച് നടക്കുന്ന പ്രത്യേക സാംസ്കാരിക സമ്മേളനത്തിൽ വെച്ച് നിർവ്വഹിക്കുമെന്ന് സ്മാരക സമിതി ഭാരവാഹികൾ അറിയിച്ചു. മലയാള സാഹിത്യത്തിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
dgdfg


