സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം കുടുംബ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റമദാൻ നൽകുന്ന സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം മുറുകെ പിടിച്ചുകൊണ്ട് നടന്ന സംഗമം ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും മുൻഗണന നൽകുന്ന സംഘടനയുടെ പ്രവർത്തനം വ്യത്യസ്തമായ അനുഭവമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സംഗമത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കെസിയ പ്രസിഡന്റ് ജെയിംസ് ജോൺ, കെഎംസിസി ഉപാധ്യക്ഷൻ ഗഫൂർ കൈപ്പമംഗലം, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, ലൈറ്റ് ഓഫ് കൈൻഡ്‌നെസ് സാരഥി സായിദ് ഹനീഫ് എന്നിവർ സംബന്ധിച്ചു. ബാബു കുഞ്ഞിരാമൻ, റിച്ചാർഡ് കൊന്നക്കൽ, മൊയ്തു, വിൻസെന്റ് ജോസഫ്, ബബീന, റജീന ഇസ്മായിൽ, ഇന്ത്യൻ സ്കൂൾ മുൻ അധ്യാപകൻ പി. വിജയകുമാർ, എഡ്യൂപാർക്ക് ഡയറക്ടർമാരായ മുഹമ്മദ് ബഷീർ, സക്കറിയ ചുള്ളിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇതോടൊപ്പം വരാനിരിക്കുന്ന ഈദ് അവധി ദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. അഞ്ചു വയസ്സു മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി എഡ്യൂപാർക്കുമായി സഹകരിച്ച് ഡ്രോയിങ് കോമ്പറ്റീഷനും കലാപരിപാടികളും നടത്തും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 51 പേരടങ്ങുന്ന സമിതിക്കും യോഗം രൂപം നൽകി.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed