ബഹ്റൈൻ പാർലമെന്‍റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്

ബഹ്റൈൻ പാർലമെന്‍റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 40 പാർലമെന്‍റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ന് ശനിയാഴ്ചയാണ് വോട്ടെടുപ്പ്. നിലവിൽ പാർലമെന്‍റ് അംഗങ്ങളായ വലിയൊരുശതമാനം പേരും മത്സര രംഗത്തുണ്ട്. ഇതോടൊപ്പം പുതുമുഖങ്ങളും മുമ്പ് മത്സരിച്ച് പരാജയപ്പെട്ടവരും തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ എല്ലാ സ്ഥാനാർഥികളും വ്യക്തിപരമായാണ് മത്സരിക്കുന്നത്.
സമൂഹ മാധ്യമങ്ങൾ വഴിയും ബോർഡുകൾ സ്ഥാപിച്ചും വോട്ട് തേടുന്ന രീതിയാണ് മിക്കവരും സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിൻ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രത്യേകം ഓഫിസുകളും ടെന്‍റുകളും സ്ഥാപിച്ച് പൊതുജനങ്ങളെ ആകർഷിക്കാനും മിക്ക സ്ഥാനാർത്ഥികളും ശ്രമിക്കുന്നുണ്ട്. ചെറുതും വലുതുമായ 18,000ത്തോളം ബോർഡുകളാണ് മുനിസിപ്പൽ അംഗീകാരത്തോടെ സ്ഥാനാർഥികൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ സ്ഥാനാർഥികളുടെ 225 തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളുമുണ്ട്.
a