ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ വാർഷിക പൊതുയോഗം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡന്റ് സാജൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി റെജി കുരുവിള മണ്ണൂർ, റോബിൻ എബ്രഹാം, മനോഷ് കോര എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ശ്രീരാജ് സി.പി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റോബി കാലായിൽ സ്വാഗതവും നിഖിൽ കെ. തോമസ് നന്ദിയും രേഖപ്പെടുത്തി.
2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
റെജി കുരുവിള (ചെയർമാൻ), സാജൻ തോമസ് (രക്ഷാധികാരി), റിന്റോമോൻ തോമസ് (പ്രസിഡന്റ്), സ്മിനു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), നിഖിൽ കെ. തോമസ് (സെക്രട്ടറി), സൈജു ചാക്കോ തോമസ് (ജോയിന്റ് സെക്രട്ടറി), ബോബി പുകടിയിൽ (ട്രഷറർ), സന്തോഷ് പുതുപ്പള്ളി (ജോയിന്റ് ട്രഷറർ), റോബി കാലായിൽ (പബ്ലിസിറ്റി കൺവീനർ), ഗോവിന്ദ് കണ്ണൻ (അസിസ്റ്റന്റ് പബ്ലിസിറ്റി കൺവീനർ).
ശ്രീരാജ് സി. പി, ലിബു ചെറിയാൻ, റോബിൻ എബ്രഹാം, സാജോ എം. മാത്യു, സുബിൻ തോമസ്, ജോയൽ ജോൺ എന്നിവരെ കമ്മിറ്റി അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു. പൊതുയോഗത്തിന് ശേഷം ജ്വാല ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.


