കെഎംസിസി ബഹ്റൈൻ പേരാമ്പ്ര നിയോജക മണ്ഢലം കമ്മിറ്റി ബുഖാറ കോൺഫറൻസ് മീറ്റ് നവംബർ 12ന്

കെഎംസിസി ബഹ്റൈൻ പേരാമ്പ്ര നിയോജക മണ്ഢലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബുഖാറ കോൺഫറൻസ് മീറ്റ് നവംബർ 12ന് ശനിയാഴ്ച്ച മനാമ കെഎംസിസി ഓഡിറ്റോറയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വടകര ലോകസഭാ അംഗം കെ മുരളീധരൻ, ബഹ്റൈൻ കെഎംസിസി അദ്ധ്യക്ഷൻ ഹബീബ് റഹ്മാൻ, കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സിപിഎ അസീസ് മാസ്റ്റർ എന്നിവർ പങ്കെടുക്കും. പേരാമ്പ്ര മണ്ഡലത്തിൽ പ്രമുഖ ലാബോറട്ടറികളുമായി സഹകരിച്ച് പ്രവാസികൾക്ക് സൗജന്യനിരക്കിൽ ലാബ് സൗകര്യം നൽകുന്ന പദ്ധതിക്കുള്ള സാമ്പത്തിക സഹായം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മീറ്റ് സംഘടിപ്പിക്കുന്നത്.
നിലവിൽ പേരാമ്പ്ര മണ്ഢലത്തിലെ പത്ത് പഞ്ചായത്തുകളിലായി നൂറ് നിർദ്ധന രോഗികൾക്ക് സൗജന്യ മരുന്നുവിതരണം നടത്തുന്നുണ്ടെന്നും, ഇതിനായി ഒരു ലക്ഷം രൂപയോളം മാസം തോറും നൽകിവരുന്നുണ്ടെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിന് പുറമേ ഉന്നതവിദ്യാഭ്യാസ കോഴ്സുകൾക്ക് തയ്യാറെടുപ്പ് നടത്തുന്ന നിർദ്ധനരായ അഞ്ച് വിദ്ധ്യാർത്ഥിൾക്ക് വേണ്ട സാമ്പത്തിക സഹായവും നൽകുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളി, വൈസ് പ്രസിഡണ്ടുമാരായ ഫൈസൽ കണ്ടീതാഴ, അഷ്റ്ഫ് നരിക്കോടൻ, മണ്ഡലം പ്രസിഡണ്ട് കാസിം നെച്ചാട്, ജനറൽ സെക്രട്ടറി നസീം പേരാമ്പ്ര, സീനിയർ നേതാക്കൻമാരായ അസീസ് പേരാമ്പ്ര, മൊയ്തീൻ പേരാമ്പ്ര, മണ്ഡലം വൈസ് പ്രസിഡണ്ട് റഷീദ് വാല്യക്കോട് എന്നിവർ പങ്കെടുത്തു.
a