ബഹ്‌റൈൻ പ്രതിഭ റിഫ മേഖല സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം നടന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരള സഭാ അംഗവുമായ ബിനു മണ്ണിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി ബാബു വി.ടി സ്വാഗതം ആശംസിച്ചു. പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി, ജനറൽ സെക്രട്ടറി സുലേഷ് വി.കെ, രക്ഷാധികാരി സമിതി അംഗം ഷീബാ രാജീവൻ എന്നിവർ ആശംസകൾ നേർന്നു. പരിപാടിയുടെ കൺവീനറും മേഖല കമ്മിറ്റി അംഗവുമായ ബാലകൃഷ്ണൻ വി.പി നന്ദി രേഖപ്പെടുത്തി. മേഖല കമ്മിറ്റി അംഗം ഷമിത സുരേന്ദ്രൻ പരിപാടിയുടെ അവതാരകയായിരുന്നു.
ചടങ്ങിന്റെ ഭാഗമായി പുതിയ ക്ലബ്ബുകളുടെ ലോഞ്ചിംഗും നടന്നു. ലൈബ്രറി സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ക്വിസ് ക്ലബ്ബ് പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെയും, ഹെൽപ് ലൈൻ കമ്മിറ്റിയുടെ ഹെൽത്ത് ക്ലബ്ബ് പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വിയും ലോഞ്ച് ചെയ്തു.
തുടർന്ന് റിഫ സ്വരലയ ഗായകർ അവതരിപ്പിച്ച സംഗീതവിരുന്നും വിവിധ സബ് കമ്മിറ്റി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തം, ചെയിൻ സോങ്, ഫ്യൂഷൻ ഡാൻസ്, ഫ്ലൂട്ട് മ്യൂസിക് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. പുതുതായി ആരംഭിച്ച ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പോട്ട് ക്വിസ് പരിപാടിക്ക് മാറ്റുകൂട്ടി.
sdfsf
sdfds


