ബിഡികെ - ബജവ്വ സെവൻ സ്റ്റാർ സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ഘടകവും ബജവ്വ സെവൻ സ്റ്റാറും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് നടന്ന രാത്രികാല രക്തദാന ക്യാമ്പിൽ 90 ഓളം പേർ പങ്കാളികളായി.

ബിഡികെ ബഹ്‌റൈൻ പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറർ സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ മണവളപ്പിൽ, അശ്വിൻ രവീന്ദ്രൻ, സെന്തിൽ കുമാർ, രാജേഷ് പന്മന, മൊയ്തു തിരുവള്ളൂർ, അബ്ദുൽ നാഫി, സലീന റാഫി, വിനീത വിജയൻ, ഫാത്തിമ സഹ്‌ല എന്നിവരും ബജവ്വ സെവൻ സ്റ്റാർ ഭാരവാഹികളും ക്യാമ്പിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി.

article-image

dsdsfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed