ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ വി.ബി.എസ് സംഘടിപ്പിച്ചു

ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ വി.ബി.എസ് സെപ്റ്റംബർ 17 മുതൽ 24 വരെ വിവിധ കാര്യപരിപാടികളോടെ സംഘടിപ്പിച്ചു. സഭാ വികാരി റവ.ഫാദർ ഷാബു ലോറൻസ് ഉദ്ഘാടനം ചെയ്ത വി.ബി.എസിൽ അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളുമായി നിരവധി പേർ പങ്കെടുത്തു. താങ്ക് യു ജീസസ് എന്ന വിഷയത്തിലൂന്നി ഫാ. ഷാബു ലോറൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. വി.ബി.എസ് റിട്രീറ്റ്, സമർപ്പണം എന്നിവയും ശ്രദ്ധേയമായി. സമാപന ദിവസം അദ്ധ്യാപികയായ സജിത ബിജിൽ സിംഗ് സന്ദേശം നൽകി.
വി.ബി എസിന്റെ റിപ്പോർട്ടും സമ്മാന വിവരവും കൺവീനർമാരായ ഷിജിവിനു, ഷീജഷിബു കുമാർ എന്നിവർ അവതരിപ്പിച്ചു. സണ്ടേസ്കൂൾ സെക്രട്ടറി സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.
xhfj