പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ഓണം പൊന്നോണം 2022 എന്ന പേരിൽ കെസിഎ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. 750ൽ പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണ സദ്യയും, കലാഭവൻ ബിനു, അനീഷ് അനസ്, ആഗ്നേയ എന്നിവർ നയിച്ച ഗാനമേളയും, സഹൃദയവേദി ടീമിന്റെ നാടൻ പാട്ടും, മൊഞ്ചത്തി ടീമിന്റെ ഒപ്പനയും, അങ്കിക ടീമിന്റെ തിരുവാതിരയും, വഞ്ചിപ്പാട്ടും, ബിനു കോന്നി അവതരിപ്പിച്ച മാജിക് ഷോയും, മേഘ്‌ന  വേണുവിന്റെ മോഹിനിയാട്ടവും, ഉഷാന്ത് & ടീമിന്റെ നാടൻ പാട്ടും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും വടംവലി, കസേര കളി തുടങ്ങിയ മത്സര ഇനങ്ങളും ബോംബെ ഓക്ഷനും പരിപാടിയുടെ ഭാഗമായി അരങ്ങേറി. സജീഷ് പന്തളത്തിന്റെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം  തയ്യാറാക്കിയത്. 

ചടങ്ങിൽ പത്താം ക്‌ളാസ്സിലും, പന്ത്രണ്ടാം ക്‌ളാസ്സിലും ഉന്നത വിജയം നേടിയ പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്ക്കാര ജേതാവ്  കെ.ജി ബാബുരാജ് മുഖ്യാഥിതിയായ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജയേഷ് കുറുപ്പ് സ്വാഗതവും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു കലഞ്ഞൂർ അധ്യക്ഷ പ്രസംഗവും, വൈസ് പ്രസിഡന്റ് രാജീവ് പി മാത്യു നന്ദിയും അറിയിച്ചു. 

ഇതോടൊപ്പം തുമ്പമൺ പ്രവാസി അസോസിയേഷനായ 'തുമ്പക്കുടം' നിർമ്മിച്ച, മോൻസി ബാബു ഗാനാലാപനം നടത്തിയ   "പൊന്നാണ പൂത്താലം" എന്ന വീഡിയോ ആൽബത്തിന്റെ ഔദോഗിക പ്രകാശനം പ്രശസ്ത സിനി ആർട്ടിസ്റ്റുകളായ  ലിസ്സിയും  ശ്രീലയയും ചേർന്ന് നടത്തി.

അസോസിയേഷൻ രക്ഷാധികാരി സക്കറിയ സാമുവേൽ, മോനി ഒടിക്കണ്ടത്തിൽ, വർഗീസ് മോദിയിൽ  എന്നിവർ പങ്കെടുത്തവർക്ക് മൊമെന്റോകൾ സമ്മാനിച്ചു. ബോബി പുളിമൂട്ടിൽ നന്ദി രേഖപ്പെടുത്തി.

article-image

cjcv

You might also like

Most Viewed