എൻ.ഇ.സി റെമിറ്റ് റെമിറ്റ് ആൻഡ് വിൻ പ്രമോഷന്റെ ഒന്നാമത്തെ ആഴ്ചയിലെ വിജയികളെ തിരഞ്ഞെടുത്തു

ബഹ്‌റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ എൻ.ഇ.സി റെമിറ്റ് നടത്തിയ റെമിറ്റ് ആൻഡ് വിൻ പ്രമോഷന്റെ ഒന്നാമത്തെ ആഴ്ചയിലെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുപ്പിലൂടെ നാലു വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. സെപ്റ്റംബർ 15 മുതൽ നവംബർ 15 വരെ പണമയക്കുന്ന ഉപഭോക്താക്കളിൽനിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുന്നത്.സമ്മാനമായി എല്ലാ ആഴ്ചകളിലും 200 ദീനാറിന്റെ എയർ ടിക്കറ്റ് വൗച്ചർ, ആൻഡ്രോയിഡ് ടാബ്, സ്മാർട്ട് ബാൻഡ് എന്നിവയാണ് നൽകുന്നത്.
എൻ.ഇ.സി റെമിറ്റ് മൊബൈൽ ആപ്ലിക്കേഷൻ, www.necremit.com വെബ്സൈറ്റ്, എസ്.ടി.സി പേ, സദാദ്, ബെനഫിറ്റ് പേ, വെസ്റ്റേൺ യൂനിയൻ തുടങ്ങിയ മാർഗങ്ങളിലൂടെ വിജയകരമായി നടത്തിയ ഇടപാടുകളാണ് പരിഗണിക്കുന്നത്.
jcgk