ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദാണ്ഡ്യ നൈറ്റ് സംഘടിപ്പിച്ചു

ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദാണ്ഡ്യ നൈറ്റ് സംഘടിപ്പിച്ചു. ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയും പത്നി മോണിക്ക ശ്രീവാസ്തവയുമായിരുന്നു മുഖ്യാതിഥികൾ. കാപ്പിറ്റൽ ഗവർണറേറ്റ് ഇൻഫർമോഷൻ ഡയറക്ടർ യൂസഫ് ലോറിയായിരുന്നു വിശിഷ്ടാതിഥി. സ്വദേശികളുൾപ്പെടെ 1600ഓളം പേരാണ് ആഘോഷ വേദിയിൽ എത്തിയത്. ലൈവ് ഡിജെ മ്യൂസിക്ക്, ദോൽ ബാൻ്റ്, പരമ്പരാഗതമായ നൃത്തങ്ങൾ തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്. കൂടാതെ കരകൗശല ഉത്പന്നങ്ങൾ, വിവിധ ഭക്ഷണ വിഭവങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയിടെ വിൽപ്പന സ്റ്റാളുകൾ ഇവിടെ ഉണ്ടായിരുന്നു.
പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഐഎൽഎയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
cjg