നജീബ് കാന്തപുരത്തിന് സ്വീകരണം നൽകി

ഹൃസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ പെരിന്തൽമണ്ണ എം എൽ എ യും മുസ്ലിം ലീഗ് നേതാവുമായ നജീബ് കാന്തപുരത്തിന് കെഎംസിസി ബഹ്റൈൻ ബലുശ്ശേരി മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. മനാമ ഇ അഹ്‌മദ് സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സലാം ബി സി കെ പൂനത്ത് അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈൻ കെ എം സി പ്രസിഡന്റ് ഹബീബ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ കെ എം സി സി ആക്ടിങ് സെക്രട്ടറി ഒ കെ കാസിം ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളി, കരിം മാസ്റ്റർ കാന്തപുരം എന്നിവർ ആശംസ നേർന്നു. മണ്ഡലം സെക്രട്ടറി റസാഖ് കായണ്ണ സ്വാഗതവും , സിറാജ് സി കെ നന്ദിയും പറഞ്ഞു.
asysu