കെഎംസിസി ബഹ്‌റൈൻ പുറമേരി പഞ്ചായത്ത് കമ്മിറ്റി 2022 2024 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

കെഎംസിസി ബഹ്‌റൈൻ പുറമേരി പഞ്ചായത്ത് കമ്മിറ്റി 2022 2024 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവത്തനോത്ഘാടനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മെഡിസിന്ന് പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പഠന ചിലവിനുള്ള സാമ്പത്തിക സഹായം ഭാരവാഹികൾ ചേർന്ന് നജീബ് കാന്തപുരം എംഎൽഎയ്ക്ക് കൈമാറി.
റഫീക് വി കെ എളയടം പ്രസിഡണ്ടായും, ഷെമിൻ ശഹ് റാസ് ജനറൽ സെക്രട്ടറിയായും, സാജിദ് അരൂർ ട്രഷറർ ആയുമുള്ള പുതിയ കമ്മിറ്റിയിൽ ആഷിഫ് ആണ് ഓർഗനൈസിങ്ങ് സെക്രട്ടറി. എംഎ കരീം മിലൻ, നാസർ പി, മുഹമ്മദ് വിപി, ശരീഫ് കെ ഇ, റഷീദ് ഒപി, ഹമീദ് സികെ , നൗഫൽകുനിങ്ങാട്, ഇസ്മായിൽ ഇടി, നിജാസ് വാവള്ളോട്ട്, റിയാസ് സികെ എന്നിവർ സഹഭാരവാഹികളാണ്. ജമാൽ കല്ലുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി സംസ്‌ഥാന സെക്രട്ടറി ഉസ്മാൻ ടിപ്ടോപ് ഉത്ഘാടനം ചെയ്‌തു. റാഷിദ് നടേമ്മൽ സ്വാഗതവും സാജിദ് അരൂർ നന്ദിയും രേഖപ്പെടുത്തി.
ുീഹ്ീഹ