ദിശ സെന്റർ ബഹ്‌റൈൻ ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു

ദിശ സെന്റർ ബഹ്‌റൈൻ, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച് ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി ഈദ് സന്ദേശം നൽകി. അറബിക് ഗാനം, സംഘഗാനം , നൃത്തം , സംഘ നൃത്തം തുടങ്ങി കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കാണികൾക്ക് വേറിട്ട അനുഭവമായി. അമൽ സുബൈറിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ദിശ ഡയറക്റ്റർ അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു. മനാമ ഏരിയ കൺവീനർ ഷമീം നന്ദി പറഞ്ഞു. ഫ്രന്റ്‌സ് ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്റ്റുമാരായ ജമാൽ ഇരിങ്ങൽ, എം. എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ് എന്നിവർ സന്നിഹിതരായിരുന്നു.