കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പെരുന്നാൾ പരിപാടികൾ സമാപിച്ചു


കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ബലി പെരുന്നാളിനോട് അനുബന്ധിച്‌ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടികൾ സമാപിച്ചു. ഉള്ഹിയ്യത്, മെഹന്തി ഫെസ്റ്റ്, കുട്ടികളുടെ മത്സര പരിപാടികൾ, അനുമോദനങ്ങൾ, കുടുംബ സംഗമം എന്നീ പരിപാടികളോട് കൂടിയാണ് ആഘോഷം സംഘടിപ്പിച്ചത്. ഫോട്ടോഗ്രാഫർ റഷീദ് വാഴയിൽ, ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ കുഞ്ഞായിഷ മഹമൂദ് എന്നിവരെ പരിപാടിയിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്‍റ് ഫൈസൽ കണ്ടീത്തായയുടെ അധ്യക്ഷതയിൽ സീനിയർ നേതാവ് കളത്തിൽ മുസ്തഫ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളി, ഓർഗനൈസിങ് സെക്രട്ടറി പി.കെ ഇസ്ഹാഖ്എ ന്നിവർ സംസാരിച്ചു.

You might also like

Most Viewed