ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബഹ്റൈൻ സാംസയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക ശ്രീജ ദാസ് ക്ലാസ് നയിച്ചു. വത്സരാജ് ആയിരുന്നു മോഡറേറ്റർ. ജനറൽ സെക്രട്ടറി നിർമ്മല ജേക്കബ് സ്വാഗതവും പ്രസിഡണ്ട് മനീഷ് അദ്ധ്യക്ഷതയും വഹിച്ചു.
വർത്തമാന കാലത്ത് കുട്ടികളിലുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ എങ്ങിനെ ലഘുകരിക്കാമെന്ന് ക്ലാസിൽ വിശദീകരിച്ചു. വനിതാ വിഭാഗം സിക്രട്ടറി ബീന ജിജോ നന്ദി രേഖപ്പെടുത്തി.