ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു

ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്‍റിന് ഹൂറ ഗോസി മാളിന് സമീപമുള്ള അല്‍ തീല്‍ ഗ്രൗണ്ടിൽ ആരംഭിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്‌സിഡന്‍റ്, എമർജൻസി വിഭാഗം ചീഫ് റസിഡന്‍റ് ഡോ. പി.വി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷനായ ചടങ്ങിൽ ബഹ്‌റൈൻ മുൻ ദേശീയ ഫുട്ബാൾ താരം അഹമ്മദ് മുഹമ്മദ് ആശംസകൾ അറിയിച്ചു. ടൂർണമെന്‍റ് എല്ലാ ദിവസവും 15ാം തീയ്യതി വരെ വൈകീട്ട് ഒമ്പത് മണിക്കാണ് ആരംഭിക്കുന്നത്.