അക്ഷരജ്യോതി 2022 മലയാള പഠന കളരി ആരംഭിച്ചു


ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ അക്ഷരജ്യോതി 2022 എന്ന പേരിൽ മലയാള പഠന കളരി   ആരംഭിച്ചു. പുതുലോകത്തിൽ എൻ്റെ ഭാഷ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പഠന കളരിയുടെ ഉദ്ഘാടന ചടങ്ങിൽ അനീഷ് നിർമ്മലൻ മുഖ്യാതിഥിയായി പങ്കെടുത്തു. യുവജനസഖ്യം പ്രസിഡന്റ് റവ. മാത്യു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. യുവജനസഖ്യം വൈസ് പ്രസിഡന്റ് ഷിജോ സി.വർഗീസ്, സെക്രട്ടറി ഷിനോജ് ജോൺ തോമസ് എന്നിവർ ആശംസകൾ നേർന്നു.

article-image

15 ഓളം  അധ്യാപകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 4 വയസ്സിന് മുകളിലുള്ള 100 ഓളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.  സെപ്റ്റംബർ 2 വരെ 8 ആഴ്ചകളിലായി എല്ലാ വെള്ളിയാഴ്ചകളിലുമാണ് ക്ലാസുകൾ നടക്കുന്നത്. ഷിജോ സി വർഗീസ്, റോജൻ എബ്രഹാം റോയ് എന്നിവർ ഖ്യ കൺവീനർമാരും അനിയൻ സാമുവൽ പ്രധാന അധ്യാപകനുമാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed