ബഹ്റൈനിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷ നിറവിൽ


ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകൾ ഉയർത്തി വിശ്വാസികൾ ഇന്ന്  ബലിപെരുന്നാൾ ആഘോഷിച്ചു. രാവിലെ 5.15ന് ആയിരുന്നു ബഹ്റൈനിൽ വിവിധ പള്ളികളിലും, ഈദ്ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരം നടന്നത്.  ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ രാജകുടുംബാംഗങ്ങൾക്കൊപ്പം സാഖിർ പാലസിലെ പള്ളിയിലാണ് പെരുന്നാൾ നമസ്കാരത്തിനായി എത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ നിർബന്ധമല്ലാത്ത സാഹചര്യത്തിൽ ഏറെ സന്തോഷത്തോടെയാണ് നിരവധി വിശ്വാസികൾ ഇത്തവണ പ്രാർത്ഥനക്കായും പരസ്പരം ആശംസകൾ നേരാനുമായി പള്ളികളിലും ഈദ്ഗാഹുകളിലും എത്തിയത്. ചൊവ്വാഴ്ച്ച വരെയാണ് രാജ്യത്ത് ബലിപെരുന്നാളിനോടനുബന്ധിച്ച് അവധി നൽകിയിരിക്കുന്നത്.  നാളെയും മറ്റന്നാളും ബഹ്റൈനിലെ ഗ്രാൻഡ് മോസ്കിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ ഈദ് ഓപ്പൺഹൗസും സംഘടിപ്പിക്കുന്നുണ്ട്. ഇതരമതസ്തർക്കും സൗജന്യമായി ഇവിടെ ഈ രണ്ട് ദിവസങ്ങളിൽ സന്ദർശനം നടത്താവുന്നതാണ്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed