ലഹരിമരുന്ന് കേസുകൾക്കായി പ്രത്യേക കോടതികൾ; പുതിയ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഉത്തരവ്


ഷീബ വിജയൻ

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഹരിമരുന്ന് (NDPS) കേസുകൾ തീർപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യത്തിൽ വ്യക്തമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. സാമ്പത്തിക പ്രതിസന്ധി കാരണം എല്ലാ ജില്ലകളിലും കോടതികൾ പ്രായോഗികമല്ലെന്നും തിരുവനന്തപുരത്തും എറണാകുളത്തും കോടതികൾ സ്ഥാപിക്കാമെന്നുമുള്ള സർക്കാരിന്റെ വിശദീകരണം കോടതി തള്ളി.

എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ വേണമെന്ന സുപ്രീം കോടതിയുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ഫോറൻസിക് ലാബുകളിലെ സയന്റിഫിക് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ നികത്തുന്ന കാര്യത്തിലും സർക്കാർ കൂടുതൽ സാവകാശം തേടിയിട്ടുണ്ട്.

article-image

asasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed