മലേഷ്യ ഓപ്പൺ: പി.വി. സിന്ധുവിന് തകർപ്പൻ തുടക്കം
ഷീബ വിജയൻ
ക്വാലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് മികച്ച വിജയം. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ തായ്‌വാന്റെ ഷുങ് ഷുവോ-യുനിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. 51 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-13, 22-20 എന്ന സ്കോറിനായിരുന്നു വിജയം. രണ്ടാം ഗെയിമിൽ ശക്തമായ വെല്ലുവിളി ഉയർന്നുവെങ്കിലും പതറാതെ സിന്ധു വിജയം ഉറപ്പിച്ചു. പുരുഷ വിഭാഗത്തിൽ ലക്ഷ്യ സെൻ നേരത്തെ വിജയിച്ചിരുന്നു. സാത്വിക് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന്റെ മത്സരവും ഇന്ന് നടക്കുന്നുണ്ട്.
wererwerw

