ശബരിമല സ്വർണക്കൊള്ള: പത്മകുമാർ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി
ഷീബ വിജയൻ
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക ശില്പങ്ങളുടെ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇതോടെ പത്മകുമാർ ജയിലിൽ തുടരും. കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം, കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. പാളികൾ കൈമാറിയത് ബോർഡിന്റെ കൂട്ടായ തീരുമാനപ്രകാരമാണെന്ന വാദമാണ് പത്മകുമാർ കോടതിയിൽ ഉന്നയിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റി സമർപ്പിച്ച പുതിയ ജാമ്യാപേക്ഷകൾ കോടതി ഈ മാസം 14-ന് പരിഗണിക്കും.
weqweqweq

