വ്യാജ സ്ട്രീമിങ് സൈറ്റുകൾക്ക് പൂട്ടുവീഴുന്നു; 160 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവ്


ഷീബ വിജയൻ

ന്യൂഡൽഹി: വാർണർ ബ്രദേഴ്സിന്റെ ഉടമസ്ഥതയിലുള്ള സിനിമകളും ഷോകളും നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്യുന്ന 160-ലധികം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഫ്രണ്ട്സ്, സ്ക്വിഡ് ഗെയിം തുടങ്ങിയ പ്രശസ്തമായ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ വിതരണം ചെയ്യുന്നത് തടയാൻ 'ഡൈനാമിക് ഇൻജങ്ഷൻ' ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. പകർപ്പവകാശ ലംഘനം നടത്തുന്ന സൈറ്റുകൾ പുതിയ പേരുകളിൽ വരുന്നത് തടയാൻ ഈ നിയമം സഹായിക്കും. വെബ്സൈറ്റ് ഉടമകളുടെ വിവരങ്ങൾ നാലാഴ്ചയ്ക്കകം ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.

article-image

WQSWQSWQ

You might also like

  • Lulu Exchange
  • Straight Forward

Most Viewed