രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: അറസ്റ്റ് തടഞ്ഞത് 21 വരെ നീട്ടി


ഷീബ വിജയൻ

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ പരാതിക്കാരിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. രാഹുലിന് ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും അനുയായികളിൽ നിന്ന് കടുത്ത സൈബർ ആക്രമണം നേരിടുന്നുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു.

യുവതിയെ പീഡിപ്പിക്കുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കുകയും ചെയ്തുവെന്ന കേസിലാണ് രാഹുൽ നിയമനടപടി നേരിടുന്നത്. ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയുള്ളതാണെന്നും കേസിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നുമാണ് രാഹുലിന്റെ വാദം. വിശദമായ സത്യവാങ്മൂലം നൽകാൻ പരാതിക്കാരിയോട് നിർദ്ദേശിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ, രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി.

article-image

defsdeasfdeafs

You might also like

  • Lulu Exchange
  • Straight Forward

Most Viewed